പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിദ്യാര്‍ത്ഥി പിടിയില്‍

Saturday 28 May 2016 8:40 pm IST

ഇടുക്കി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. കട്ടപ്പന സ്വദേശി അഖില്‍(18) ആണ് പിടിയിലായത്. സമീപവാസിയായ പെണ്‍കുട്ടിയെ കാണാതായതായി കഴിഞ്ഞ വ്യാഴാഴ്ച പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍  രാത്രിയില്‍ ഇരുവരെയും ഇടുക്കി ഭാഗത്ത് നിന്നും പിടികൂടുകയും ചെയ്തിരുന്നു. വീട്ടില്‍ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി യുവാവിനൊപ്പം ഇറങ്ങി പോകുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി തന്നെ നിരവധി തവണ ശാരീരികമായി ദുരുപയോഗം ചെയ്തിരുന്നു എന്ന് പെണ്‍കുട്ടി സമ്മതിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പനയ്ക്ക് സമീപത്ത് നിന്നും പിടികൂടിയ വിദ്യാര്‍ത്ഥിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.