ന്യൂദല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.21 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 97.32 ആയിരുന്നു. ഇത്തവണ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവുമധികം വിജയശതമാനം, 99.87. രാജ്യവ്യാപകമായി പെണ്‍കുട്ടികളുടെ വിജയശതമാനം 96.36 ശതമാനവും ആണ്‍കുട്ടികളുടേത് 96.11 ശതമാനവുമാണ്. തിരുവനന്തപുരത്തിന് പിന്നില്‍ ചെന്നൈ മേഖല രണ്ടാമതെത്തി. 99.69 ആണ് ചെന്നൈയിലെ വിജയശതമാനം.
കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ നവോദയ വിദ്യാലയങ്ങളാണ് വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചതില്‍ മുന്‍പന്തിയില്‍. ഈ സ്കൂളുകളില്‍ പരീക്ഷയെഴുതിയ കുട്ടികളില്‍ 98.87 ശതമാനം പേരും വിജയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തന്നെ കേന്ദ്രീയ വിദ്യാലയയുടെ വിജയശതമാനം തൊട്ടുപിന്നിലായി 98.85 ആണ്. മറ്റു സിബിഎസ്ഇ സ്കൂളുകളുടെ വിജയശതമാനം 97.72 ഉം സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളുടെ വിജയശതമാനം 86.61ഉം ആണ്. പരീക്ഷാഫലം സിബിഎസ്ഇയുടെ രയലെൃലൗെഹെേ.ിശര.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: