കളഞ്ഞുകിട്ടിയ രൂപ ഉടമയെ ഏല്‍പ്പിച്ച് പോലീസുകാരന്‍ മാതൃകയായി

Saturday 28 May 2016 9:13 pm IST

മുഹമ്മ: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ 30,000 രൂപ അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് സിവില്‍ പോലീസ് ഓഫീസര്‍ക്ക് മാതൃകയായി. ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള മുഹമ്മ സ്വദേശി എം.കെ. ദിനേശനാണ് മാതൃകയായത്. ദിനേശന്‍ മുഹമ്മ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്. മുഹമ്മ സ്റ്റേഷന് മുന്നിലെ റോഡരികില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പണമടങ്ങിയ ബാഗ് ദിനശന് ലഭിക്കുന്നത്. ഉടന്‍തന്നെ ബാഗ് എസ്‌ഐ പ്രതാപചന്ദ്രനെ ഏല്‍പ്പിച്ചു. ബാഗിലുണ്ടായിരുന്ന ഫോണ്‍നമ്പരില്‍ നിന്നാണ് ഉടമയെ പോലീസ് കണ്ടെത്തിയത്. ബാഗിന്റെ ഉടമ പുത്തനങ്ങാടി തോട്ടുമുഖപ്പില്‍ മഹേഷ് സ്റ്റേഷനിലെത്തി പണമടങ്ങിയ ബാഗ് ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.