പാഠപുസ്തക വിതരണം ജൂണില്‍ പൂര്‍ത്തിയാക്കും

Saturday 28 May 2016 9:25 pm IST

തൃശൂര്‍: കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉടമക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ തിങ്കാളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. വിദ്യാലയങ്ങളില്‍ ഒരു തരത്തിലുമുള്ള അഴിമതിയും കോഴയും അനുവദിക്കില്ല. വിവിധ കോഴ്‌സുകളിലേക്കു പ്രവേശനത്തിനു കോഴ വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതോടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.