പാനൂര്‍: കെ.വി.ദേവന്റെ ഗാന സമാഹാരം പാട്ടിന്റെ പാലാഴി പുസ്തകം പ്രകാശനം ചെയ്തു. പാനൂര്‍ വ്യാപാരഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ എഴുത്തുകാരന് ശ്രീധരന് ചമ്പാട് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കവി പാട്യം വിശ്വനാഥ് ആദ്യ പ്രതി സ്വീകരിച്ചു. നന്ദനന്‍ നീലാംബരി പുസ്തക പരിചയം നടത്തി. കെ.പി.എ.റഹീം അധ്യക്ഷത വഹിച്ചു. എ.എം.നാണു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.ആര്.നായര്‍, പ്രേമാനന്ദ് ചമ്പാട്, രാജേന്ദ്രന് തായാട്ട്, കെ.കെ.മുകുന്ദന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി.ദേവന് മറുപടി പ്രസംഗം നടത്തി. ജയ ജീവന്, ദേവികാസന്തോഷ് എന്നിവര്‍ സമാഹാരത്തിലെ ഗാനങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: