കണ്ണൂര്‍: ദേശീയപാതയില്‍ പുതിയതെരുവിനടുത്ത് കഴിഞ്ഞദിവസം പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അച്ഛനും മകളും ഉള്‍പ്പെടെയുള്ള മൂന്നുപേരുടെ മൃതദേഹങ്ങള്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് കൊണ്ടുപോയി. രാജസ്ഥാനിലെ ഉദയ്പൂര്‍ ഭുവാനയില് സ്ഥിരതാമസക്കാരും തിരുവല്ല സ്വദേശികളുമായ ആല്‍ഫ്രഡ് എല്‍ബി(45), അരിസ്റ്റോ വില്ലയില്‍ ജോ(48), മകള്‍ കാതറിന്(5)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ(35), മറ്റൊരു മകള്‍ ക്രിസ്റ്റീന(10) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരിപ്പൂരിലെത്തിച്ച് വിമാനമാര്‍ഗ്ഗമാണ് ഉദയ്പൂരിലേക്ക് കൊണ്ടുപോയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിയ, ക്രിസ്റ്റീന എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: