പയ്യന്നൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളൂര്‍ അന്നൂരിലുണ്ടായ അപകടത്തില്‍ വെള്ളൂര്‍ ജവഹര്‍ വായനശാലക്ക് സമീപത്തെ മെട്ടമ്മല്‍ ഷംസുദ്ധീന്(27)ആണ് മരിച്ചത്. സുഹൃത്തും സഹയാത്രികനുമായ എട്ടിക്കുളത്തെ ഷംസീറിനെ(25)ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഷംസുദ്ധീന് ഇന്നലെ പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. ഷംസീറിന്റെ നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. പെരുമ്പയിലെ ദുബൈ ബസാറിലെ ജീവനക്കാരനാണ് കാസര്‍കോട് സ്വദേശിയായ ഷംസുദ്ധീന്. അബൂബക്കര്‍-ഷക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഫസറിയ. മക്കള്‍: ഫാത്തിമ ഷമാല്‍, ഷെയക്ക് ഷാദ്. സഹോദരങ്ങള്‍: ജമാല്‍, റഷീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: