കോട്ടയം: മുതിര്‍ന്ന ബിജെപി നേതാവും നിയുക്തനേമം എംഎല്‍എയുമായ ഒ. രാജഗോപാലിന് ചങ്ങനാശേരി പെരുന്നയില്‍ സ്വീകരണം നല്‍കും. ജൂണ്‍ ഒന്നിന് ഉച്ചക്ക് 2ന് ചങ്ങനാശ്ശേരിയിലെത്തുന്ന രാജഗോപാലിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ എന്‍ഡിഎയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: