കാല്‍നട യാത്രക്കാരന് ബൈക്ക് ഇടിച്ച് പരിക്ക്

Saturday 28 May 2016 10:47 pm IST

കടുത്തുരുത്തി: കാല്‍നട യാത്രക്കാരന് ബൈക്ക് ഇടിച്ച് പരിക്ക്. മുട്ടുചിറ ജംഗ്ഷന് സമിപം റോഡരികിലുടെ യാത്ര ചെയ്ത മുട്ടുചിറ പാണകുഴി പി.സി.ജോസ് (58)നാണ് പരിക്കേറ്റത്. മുട്ടുചിറയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ജോസിനെ കടുത്തുരുത്തി ഭാഗത്തുനിന്നും അമിത വേഗതയില്‍ വന്ന ബൈക്കാണ് ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ഇടി കോണ്ട് തെറിച്ച് വീണ ജോസിന്റെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഓട്ടോ റിക്ഷക്കാരും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.