കോട്ടയം: നഗരസഭയുടെ 19-ാം വാര്‍ഡില്‍നിന്നും (കളക്ട്രേറ്റ് വാര്‍ഡ്) എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. അഭിനന്ദന് 2016 എന്ന പേരില്‍ നടക്കുന്ന അനുമോദനയോഗം റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. സെന്റ് ലാസറസ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മാര്‍ ഏലിയാ കത്രീഡല്‍ വികാരി ഫാ. മോഹന്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: