മൊബൈല്‍ ഫോണില്‍ ശല്യം; യുവാവിനെ തന്ത്രപൂര്‍വ്വം കെണിയിലാക്കി

Monday 4 July 2011 11:31 pm IST

കാഞ്ഞങ്ങാട്‌: മൊബൈല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ യുവതി തന്ത്രത്തില്‍ വിളിച്ചു വരുത്തി പിടികൂടിയ ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. മഞ്ചേശ്വരം, ബായാര്‍ സ്വദേശി അബ്ദുല്‍ സത്താര്‍ (28) ആണ്‌ പോലീസ്‌ പിടിയിലായത്‌. കാഞ്ഞങ്ങാട്‌, ബല്ല കടപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ അസീസിണ്റ്റെ ഭാര്യ സാജിദ(27) യാണ്‌ പരാതിക്കാരി. രണ്ടാഴ്ച മുമ്പാണ്‌ അബ്ദുല്‍ സത്താറിണ്റ്റെ മൊബൈല്‍ ഫോണില്‍ നിന്നു സാജിദയുടെ ഫോണിലേയ്ക്കു കോള്‍ വന്നത്‌. അബദ്ധത്തില്‍ വന്ന കോളാണെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാല്‍ അതിനുശേഷം അബ്ദുല്‍ സത്താര്‍ നിരന്തരം വിളിച്ച്‌ ശല്യം ചെയ്യുകയായിരുന്നുവെന്നു സാജിദയുടെ പരാതിയില്‍ പറയുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന്‌ വിവരം സാജിദ ഭര്‍ത്താവിനോട്‌ പറഞ്ഞു. തുടര്‍ന്നാണ്‌ അബ്ദുല്‍ സത്താറിനെ തന്ത്രത്തില്‍ കാഞ്ഞങ്ങാട്‌ റെയില്‍വെ സ്റ്റേഷനിലേയ്ക്ക്‌ വരാന്‍ പറഞ്ഞത്‌. ഇതനുസരിച്ച്‌ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ റെയില്‍വെ സ്റ്റേഷനിലെത്തിയ അബ്ദുല്‍ സത്താറിനെ സാജിദയുടെ ഭര്‍ത്താവിണ്റ്റെ നേതൃത്വത്തില്‍ വളഞ്ഞു പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ്‌ പോലീസില്‍ ഏല്‍പ്പിച്ചത്‌. സംഭവത്തില്‍ സാജിദയുടെ പരാതി പ്രകാരം അബ്ദുല്‍ സത്താറിനെതിരെ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.