ആലുവ: താന്‍ കാബിനറ്റ് റാങ്കുള്ള പദവി ആവശ്യപ്പെടുന്ന കുറിപ്പ് നല്‍കിയെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെക്കുറിച്ച് മനസിലാക്കിയിട്ട് പ്രതികരിക്കാമെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
ആലുവ പാലസില്‍ മാദ്ധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. മണിക്കൂറുകളോളം കാത്ത് നിന്നാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞതെങ്കിലും വി.എസ് ആദ്യം മറുപടിക്ക് കൂട്ടാക്കിയില്ല. ഒടുവില്‍ മനസിലാക്കിയിട്ട് പ്രതികരിക്കാമെന്ന് മാത്രം പറഞ്ഞ് കാറിലേക്ക് കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: