മലപ്പുറം: പട്ടികജാതിക്കാരനായ ഒരാള്‍ ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രി പട്ടികയില്‍ സ്ഥാനം പിടിച്ചു. മലപ്പുറം ജില്ലയിലെ ഏലംകുളം കുന്നക്കാവിലെ ബിജു നാരായണ ശര്‍മ്മയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തന്ത്രി പട്ടികയില്‍ ഇടം നേടിയത്.
പട്ടികജാതിക്കാരെ ആത്മീയവഴിയില്‍ നയിക്കുക എന്ന ലക്ഷ്യത്തോടെ വേദപഠനവും ആചാരനുഷ്ഠാനകര്മ്മങ്ങളും കാലങ്ങളായി നടത്തുന്ന ആളാണ് ബിജു നാരായണ ശര്‍മ്മ. കേരളത്തിലെ ആദ്യത്തെ ദളിത് തന്ത്രിയും ഭാരതത്തില്‍ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്ന ആദ്യ ദളിത് തന്ത്രിയുമാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: