ഒളിക്യാമറയില്‍ കുടുങ്ങി; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Saturday 28 May 2016 11:07 pm IST

കോട്ടക്കല്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. പറപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ ആണ് അറസ്റ്റിലായത്. എസ്എസ്എല്‍സി ബുക്കിലേയും ജനന സര്‍ട്ടിഫിക്കറ്റിലെയും അച്ഛന്റെ പേര് ഒന്നുതന്നെയാണെന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 5000 രൂപയാണ് അപേക്ഷകനോട് ആവശ്യപ്പെട്ടത്. അപേക്ഷകന്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കൈക്കൂലി നല്‍കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തുകയും ഒരു ദൃശ്യമാധ്യമം ഇത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.