തൃശൂര്‍: തൃശൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാളെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിക്കാട്ടില്‍ വീട്ടില്‍ ദേവസി (57), ഭാര്യ എല്‍സമ്മ (53), ഇവരുടെ മകന്റെ ഭാര്യ മിനി (30), മിനിയുടെ മക്കളായ അനീഷ്(8), ആല്‍വി(3) എന്നിവരാണ് മരിച്ചത്.
ദേവസിയുടെ മകന് ഷിബുവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടു പേര് തൂങ്ങി മരിച്ച നിലയിലും ബാക്കിയുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നു സൂചന.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: