കോട്ടയം: എറണാകുളം – കോട്ടയം പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറിയ ഒറ്റക്കയ്യന്‍ യുവാവ് പെണ്‍കുട്ടികളെ കടന്നു പിടിക്കാനും ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിടാനും ശ്രമിച്ചു. മഹാരാഷ്ട്രക്കാരനായ ഇയാളെ യാത്രക്കാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഇന്നുരാവിലെ 9.15 ഓടെ കുറുപ്പുന്തറ സ്റ്റേഷനിലായിരുന്നു സംഭവം. ക്രോംസിംഗിനായി കുറുപ്പുന്തറ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിന്‍ വീണ്ടും നിങ്ങിത്തുടങ്ങിയപ്പോഴാണ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള കമ്പാര്‍ട്ടുമെന്റില്‍ യുവാവ് അതിക്രമിച്ചു കയറിയത്. പേടിച്ച് നിലവിളിച്ച് യാത്രക്കാര്‍ കുതറിമാറിയിട്ടും ഇയാള്‍ പിറകെയെത്തി ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു.
യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ അത്യാഹിതം ഒഴിവായി. കമ്പാര്‍ട്ടുമെന്റില്‍ പരാക്രമം കാണിക്കുന്നതിനിടെ തട്ടിവീണ് പലര്ക്കു പരിക്കേറ്റു. ട്രെയിനില്‍ നിത്യ സഞ്ചാരിയായ ഇയാള്‍ മാനസിക വിഭ്രാന്തി ഉള്ളതായി അഭിനയിക്കുകയാണെന്നാണ് സംശയം. ഹിന്ദി സംസാരിക്കുന്ന ഇയാള്‍ സദാനന്ദ ഗൗഡ് എന്നാണ് പോലീസില്‍ പേര് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: