വൈക്കം: വൈക്കത്ത് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ഇത്തിപ്പുഴ സ്വദേശി രാധ (45), മകൻ സുബിൻ (22) എന്നിവർ മരണപ്പെട്ടത്. രാവിലെ 6.45ഒാടെ ഇത്തിപ്പുഴയിലാണ് ദാരുണ അപകടമുണ്ടായത്.
വീടിന് മുറ്റത്തു നിന്ന് പല്ല് തേക്കുകയായിരുന്ന രാധയുടെ ദേഹത്ത് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. തുടർന്ന് അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുബിന് ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതി കമ്പിയിൽ മരച്ചില്ല ഒടിഞ്ഞ്പതിച്ച് പൊട്ടി വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: