തുറവൂര്‍: തീരദേശ മേഖലയില്‍ വൈദ്യുതി മുടക്കം തുടര്‍ക്കഥയാകുന്നു. കാര്മേഘമുണ്ടടാകുമ്പോള് തന്നെ ഈ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടച്ച് വെട്ടുന്നതിന്റെ പേരില്‍ ഔദ്യോഗികമായി വൈദ്യുതി വിച്ഛേദിക്കപ്പെടുന്നുണ്ടെങ്കിലും രാത്രികാലങ്ങളിലും ഇത് തുടരുകയാണ്. ചില ദിവസങ്ങളില്‍ രാവും പകലും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്.
ചെല്ലാനം മുതല്‍ അഴീക്കല്‍ വരെയുള്ള ചില ലൈനുകളിലാണ് വൈദ്യുതി തുടര്‍ച്ചയായി തടസപ്പെടുന്നത്. പലപ്പോഴും പരാതിപ്പെട്ടാലും കുത്തിയതോട് കെഎസ്ഇബി അധികൃതര്നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: