കൊച്ചി: ദക്ഷിണ നാവികസേന ആസ്ഥാനം മേധാവിയായി വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ ചുമതലയേറ്റു. നിലവില്‍ നാവിക സേനാ മേധാവിയായ വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര പശ്ചിമ നാവിക സേനാ മേധാവിയായി നിയമിതനായതിനെ തുടര്‍ന്നാണ് വൈ. അഡ്മിറല്‍ കാര്‍വേ ദക്ഷിണ നാവിക സേനയുടെ പുതിയ മേധാവിയായത്. സ്ഥാനമേറ്റ കാര്‍വെയ്ക്ക് നാവികസേനാ ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. സ്ഥാനമൊഴിഞ്ഞ വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയ്ക്ക് യാത്രയയപ്പും നല്കി.
വൈസ് അഡ്മിറല്‍ കാര്‍വെയും സ്ഥാനമൊഴിയുന്ന ഗിരീഷ് ലുത്രയും സേനാ ആസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് ദക്ഷിണ നാവിക സേനാ മേധാവിയായി കാര്‍വേ ചുമതലയേറ്റു. ദല്‍ഹിയിലെ നാവിക സേനാ ആസ്ഥാനത്തെ ചീഫ് ഓഫ് പേഴ്സണല്‍ ആയിരുന്ന കാര്‍വെ നേരത്തെ ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായ ഐഎന്‍സ് വിരാടിന്റെയും മിസൈല്‍ നശീകരണി ഐഎന്‍എസ് രണ്വിജയ്യുടെയും കമാന്റിങ് ഇന്‍ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാളെയാണ് ഗിരീഷ് ലുത്ര മുബൈ ആസ്ഥാനമായുള്ള പശ്ചിമ നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: