ന്യൂദല്‍ഹി: ജൂണ്‍ 11ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു രാജസ്ഥാനില്‍ നിന്നും മത്സരിക്കും. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് കര്‍ണ്ണാടകത്തില്‍ നിന്നും മത്സരിക്കും. പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഝാര്‍ഖണ്ഡില്‍ നിന്നാണ് രാജ്യസഭയിലെത്തുക.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഓംപ്രകാശ് മാത്തൂര്‍(രാജസ്ഥാന്), ഹര്ഷവര്ദ്ധന് സിങ്(രാജസ്ഥാന്), രാംകുമാര്‍ വര്‍മ്മ(രാജസ്ഥാന്), കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്രസിങ്(ഹരിയാന), ദേശീയ വൈസ് പ്രസിഡന്റ് പുരുഷോത്തം രൂപാല(ഗുജറാത്ത്), അനില്‍ മാധവ് ദവെ(മധ്യപ്രദേശ്), രാംവിചാര് നേതം(ഛത്തീസ്ഗട്ട്), ഗോപാല്‍ നാരായണ്‍ സിങ്(ബീഹാര്‍) എന്നിവരും രാജ്യസഭയിലേക്ക് മത്സരിക്കും. എല്ലാ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കാനുള്ള അംഗസംഖ്യ അതാതു സംസ്ഥാന നിയമസഭകളിലുള്ളതിനാല് 12 പേരുടേയും വിജയം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: