ഷിംല: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷിയായ ഭഗത് സിങ്ങിന്റെ അനന്തരവന് റോഡപകടത്തില്‍ മരിച്ചു. അഭിതേജ് സിങ് (27) ആണ് മരിച്ചത്. സനാവാറിലെ ലോറന്‍സ് സ്കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ നനഞ്ഞ് കിടന്ന റോഡില്‍ തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിതേജ് സിങ്ങിനെ രാംപൂരിലെ ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രണ്ട് സുഹൃത്തുക്കള്‍ കാറില്‍ അഭിതേജ് സിങ്ങിനെ അനുഗമിച്ചിരുന്നു. അച്ഛന് അഭയ് സാന്ധു മൊഹാലിയിലാണ് താമസിക്കുന്നത്. ഏകമകനാണ് അഭിജേത് സിങ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: