കൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിനായി കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു. ലഷ്കര്‍ ഭീകരരായ തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ജലീല്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരെയാണ് കുറ്റപത്രം സര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിലാകെ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേര് ഇപ്പോഴും ഒളിവിലാണ്. ബാക്കി പിടിയിലായ 18 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭീകര സംഘടനയായ ലഷക്കര്‍ ഇ തോയ്ബയുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ പ്രധാന കുറ്റം.
കേരളത്തിനകത്തും പുറത്തും തീവ്രവാദ പ്രചാരണ ക്ലാസ്സുകള്‍ നടത്തിയെന്നും കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: