മാനന്തവാടി: ഒഴുക്കില്‍പ്പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എടവക പന്നിച്ചാല്‍ കപ്പച്ചേരി കുഞ്ഞാലി-സാരു ദമ്പതികളുടെ മകന് അജിനാസ് എന്ന (അപ്പു 14)വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ എട്ടരയോടെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെ എടവക അഗ്രഹാരം പുഴയില്‍ കുളിക്കുന്നതിനിടെ അജ്നാസിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു.
ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തി. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി. രാവിലെ തിരച്ചില്‍ പുനരാംരംഭിച്ചതോടെയാണ് അജ്നാസിന്റെ മൃതദേഹം അഗ്രഹാരം ക്ഷേത്രത്തിന് സമീപത്തെ കടവില്‍ നിന്നും കണ്ടെത്തിയത്.
മാനന്തവാടി ഹില്‍ ബ്ലൂംസ് സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് അജിനാസ്. സഹോദരങ്ങള്‍: സിറാജ്, സീനത്ത്, ഷംസീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: