തൃശൂര്‍: ജിഷ കൊലക്കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജൂണ്‍ 3ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹസമരം നടത്തുവാനും മുഖ്യമന്ത്രിക്ക് നിവേദനം നല്കുവാനും മഹിളാമോര്‍ച്ച സംസ്ഥാനസമിതി തീരുമാനിച്ചു.
യോഗത്തില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ്, ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ രമാദേവി, ജയശ്രീ പ്രസന്നകുമാര്‍, പത്മിനിപ്രകാശന്, സെക്രട്ടറി അഡ്വ. ശാലീന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: