തിരുവനന്തപുരം: തിരുവനന്തപുരം ജില്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ സമ്മേളനം നടന്നു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ നല്‍കണമെന്നും മിനിമം വേതനം 400 രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഇഎസ്ഐയിലും ക്ഷേമനിധിയിലും ഉള്‍പ്പെടുത്തണം.
അവര്‍ക്ക് ആവശ്യമായിട്ടുള്ള സുരക്ഷാ ഉപകരണങ്ങളും, പണി ആയുധങ്ങളും മാന്യമായ ഉത്സവബത്തയും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സമാപനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ്കുമാര്‍ നിര്‍വഹിച്ചു.
യോഗത്തില്‍ സജി എസ്.നായര്‍, കുഞ്ഞുമോന്, രാജേഷ്, മധു എന്നിവര്‍ സംസാരിച്ചു. യൂണിയന് ഭാരവാഹികളായി പ്രസിഡന്റ് കെ. കുഞ്ഞുമോന്, ജനറല്‍ സെക്രട്ടറി വി. രാജേഷ്, ഖജാന്‍ജി ഗീതാ ജയകുമാര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് ഡി. കുഞ്ഞുമോന് അദ്ധ്യക്ഷത വഹിച്ചു. കുമാര്‍ സ്വാഗതവും, അജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: