കൊല്ലം: നാലുദിവസത്തിലേറെയായി മുണ്ടയ്ക്കല്‍, കൊച്ചുപിലാംമൂട് ഭാഗങ്ങളില്‍ പൊതുടാപ്പില്‍ നിന്നും ലഭിക്കുന്നത് മലിനജലമെന്ന് പരാതി. സീപാലസിന് സമീപത്ത് ഓടയുമായി ചേര്‍ന്നുപോകുന്ന പൈപ്പിന് പൊട്ടലുണ്ടായത് കാരണമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് കുരുതുന്നത്. സമീപത്തെ ഇരുന്നൂറിലേറെ വീട്ടുകാര്‍ നിത്യേന ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. ചില ദിവസങ്ങളില്‍ കുടിവെള്ളത്തില്‍ പുഴുക്കള്‍ കണ്ടതായും മറ്റു ദിവസങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധം വെള്ളത്തിന് അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: