ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗറില്‍ പരാതിക്കാരനെക്കൊണ്ട് പോലീസ് ഷൂ തുടപ്പിച്ചത് വിവാദമാകുന്നു. പരാതി സ്വീകരിക്കണമെങ്കില്‍ ഷൂ തുടച്ചു നല്‍കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു.
മുസാഫിര്‍നഗറിലെ ചര്ത്തവാള് പോലീസ് സ്റ്റേഷനിലാണ് സംഭവം. അമ്പതു വയസ്സ് പ്രായമുള്ള സിത്തു എന്നയാളെക്കൊണ്ട് ഷൂ തുടപ്പിച്ചത്. തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിന് പരാതി നല്കുവാനായാണ് സിത്തു സ്റ്റേഷനില്‍ എത്തിയത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ അറിയിച്ചു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഈ സ്റ്റേഷനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷൂ തുടയ്ക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: