കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ ജൂണ്‍ 15ന് മോട്ടോര്‍വാഹനപണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മോട്ടോര്‍ വാഹന വ്യസായവുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും അന്ന് പണിമുടക്ക് നടത്തും. 10 വര്‍ഷത്തിന് മുകളിലുള്ള 2000 സിസി ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള ഹരിത ട്രൈബ്യൂണല്‍ വിധി വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ട്രൈബ്യൂണല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്രൈബ്യൂണല്‍ നടപടി പൊതുഗതാഗത രംഗം താറുമാറാക്കുമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: