മുഹമ്മദ്‌ നഷീലിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്

Thursday 9 February 2012 3:14 pm IST

മാലി: മാല ദ്വീപില്‍ രാജി വച്ച മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീലിനെ അറസ്റ്റു ചെയ്യാന്‍ മാലി കോടതി ഉത്തരവിട്ടു. നഷീലിനൊപ്പം മുന്‍ പ്രതിരോധ മന്ത്രിയെയും അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടുണ്ട്‌. നഷീലിനെ അറസ്റ്റു ചെയ്യാനായി പൊലീസും പട്ടാളവും കൊട്ടാരത്തിലേക്ക തിരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു അതേസമയം എന്തു കാരണത്താലാണ്‌ നഷീലിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടതെന്ന്‌ അറിയില്ലെന്ന്‌ നഷീദിന്റെ മാലദ്വീപ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം പറഞ്ഞു. കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട്‌ പുറപ്പെടുവിച്ചു എന്നതു മാത്രമാണ്‌ തങ്ങള്‍ക്ക്‌ അറിയാവുന്ന ഏക വസ്തുതയെന്ന്‌ ആദാം മാനിക്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.