ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 ലെ അംഗന്‍വാടിയുടെ പ്രവേശനോല്‍സവത്തിന് ആറളം വന്യജീവി സങ്കേതത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇഡിസി മുഖാന്തിരം നിര്‍മ്മിച്ച കുടകള്‍ അംഗന്‍വാടി കുട്ടികള്‍ക്ക് വിതരണം ചെയ്തു. ആറളം ഗ്രമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ആറളം വന്യജീവി സങ്കേതം അസി. വൈല്‍ഡ്ലൈഫ് വാര്ഡന് വി.മധുസൂധനന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ശശി, ഉപദേശക സമിതി അദ്ധ്യക്ഷന്‍ ശ്രീജന് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള കുടകള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: