ആലപ്പുഴ: 250 രൂപ മുതല്‍ 600 രൂപ വരെ വിലയുള്ള സെല്‍ഫി സ്റ്റിക്കുകള്‍ വെറും 150 രൂപയ്ക്ക് തെരുവില്‍ വില്പനയ്ക്ക്. രാജസ്ഥാന് സ്വദേശികളാണ് കുട വില്പനയോടൊപ്പം സെല്‍ഫി സ്റ്റിക്കുകളും വില്പനയ്ക്കായി വഴിയോരങ്ങളില്‍ എത്തിച്ചിരിക്കുന്നത്.
കമ്പനി ഉപകരണങ്ങള്‍ക്ക് നല്ല വില നല്‍കേണ്ടി വരുമ്പോള്‍ ഏത് നിലവാരത്തിലുള്ളതുമായ ഉപകരണങ്ങള്‍ക്ക് തുച്ഛമായ വിലയാണ് ഈ അന്യസംസ്ഥാന വില്പനക്കാര് വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത് വാങ്ങാന്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഒട്ടനവധിയാണ് എത്തുന്നത്.
ആലപ്പുഴ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി ഇത്തരം വഴിവാണിഭക്കാര്‍ കുടയും സെല്‍ഫി സ്റ്റിക്കും വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: