പാരീസ്: തുടരെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടാമെന്ന വനിതാ ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ സാന്റീന എന്നറിയപ്പെടുന്ന ഇന്തോ-സ്വിസ് ജോഡിയെ ചെക്ക് റിപ്ലബ്ലിക്കിന്റെ ബാര്‍ബറ ക്രെയിക്കോവ-കതെറിന സിനിയകോവ സഖ്യമാണ് തുടര്‍ച്ചയായ സെറ്റില്‍ തുരത്തിയത്, സ്കോര്‍: 6-3, 6-2. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ കൂട്ടുകെട്ടിന് ഫ്രഞ്ച് ഓപ്പണ്‍ കൂടി ജയിച്ചിരുന്നുവെങ്കില്‍ തുടരെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടാമായിരുന്നു.
വീനസ് വില്യംസ്-സെറീന വില്യംസ് സഹോദരിമാരും മൂന്നാം റൗണ്ടില്‍ വീണു. നെതര്‍ലന്‍ഡ്സിന്റെ കികി ബെര്ടെന്സ്-സ്വീഡന്റെ ജൊഹാന ലാഴ്സണ് സഖ്യമാണ് വില്യംസ് സഹോദരിമാരെ മടക്കിയത്, സ്കോര്‍: 6-3, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: