ആയുര്‍വ്വേദ ഡോക്ടര്‍ സെമിനാര്‍

Monday 30 May 2016 9:39 pm IST

കോട്ടയം: അഷ്ടവൈദ്യന്‍ തൈക്കാട്ടു മൂസ്സ് വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ആയുര്‍വ്വേദ ഡോക്ടര്‍ സെമിനാര്‍ ജൂണ്‍ 5ന് നടക്കും. ഹോട്ടല്‍ അര്‍ക്കേഡിയയില്‍ രാവിലെ 10ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി .ആര്‍.സോന അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ രതി.ബി.ഉണ്ണിത്താന്‍, ഡോ.സീനിയ അനുരാഗ് എന്നിവര്‍ സംസാരിക്കും. ത്വക്രോഗ ചികിത്സ ആയര്‍വ്വേദത്തില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഡോ.ശ്രീകുമാര്‍, ഡോ.സുധീഷ്, ഡോ.ഗോപകുമാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. ജില്ലയിലും പരിസരപ്രദേശത്തുനിന്നുമായി 200ഓളം ഡോക്ടര്‍മാര്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.ശ്രീകുമാര്‍ അറിയിച്ചു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഡീലര്‍മാരേയും ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്ക്കരണ പരിപാടികള്‍ എന്നിവ നടത്താന്‍ വൈദ്യരത്‌നത്തിന് ഉദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.