വൈക്കം: എസ്എന്‍ഡിപി യൂണിയന് യൂത്ത്മൂവ്മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ യുവജനസമ്മേളനവും പഠനോപകരണവിതരണവും നടത്തി. യുവജനസമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. ദേവസ്വം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് അരയക്കണ്ടി അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.പി. സെന്‍, പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത്, കെ.ടി. അനില്‍കുമാര്‍, മണിമോഹന്‍, ലൈല ചെല്ലപ്പന്, എം.ആര്. രതീഷ് അക്കരപ്പാടം, വിവേക് പ്ലാത്താനത്ത്, പി.പി. സന്തോഷ്, രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: