തൊടുപുഴ: കാഞ്ഞാറില്‍ ഓട്ടോ ഡ്രൈവറുമായി അടിപിടിയുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനു സസ്പെന്ഷന്. ജില്ലാ പോലിസ് മേധാവി കെവി ജോസഫാണ് പോലിസുകാരനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥന് ഓട്ടോഡ്രൈവറെ മര്‍ദിച്ചത്. അറക്കുളം ഗവ. ആശുപത്രിക്കു സമീപമുള്ള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ കാനാട്ട് ടോമിനെ കരിങ്കുന്നം പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സജി എന്ന പോലിസ് ഉദ്യോഗസ്ഥനാണ് മര്‍ദിച്ചെന്നാരോപിച്ച് തൊഴിലാളികള്‍ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: