ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്. തൊടുപുഴ, വണ്ടിപ്പെരിയാര്‍, കട്ടപ്പന, രാജകുമാരി, പീരുമേട് എന്നിവിടങ്ങളിലായാണ് 20 പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ഒരു മാസത്തിനിടെ നായകളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സ തേടിയത് 287 പേരും ഈ വര്‍ഷം ഇത് വരെ 1389 പേരുമാണ്. എന്നാല്‍ ഇന്നലെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ 331 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 13 പേര്‍ക്ക് ഡെങ്കിബാധയുള്ളതായും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: