നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക്; സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Monday 30 May 2016 9:48 pm IST

ശബരിമല എക്‌സിക്യുട്ടീവ് ഓഫീസിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍നിലപാടുകള്‍ അംഗീകരിക്കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറാണ്. എന്നാല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ദേവസ്വം മന്ത്രിയുടേത് അഭിപ്രായപ്രകടനം മാത്രമാണ്.

ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. അംഗം അജയ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാജോര്‍ജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, നഗരസഭാദ്ധ്യക്ഷ രജനിപ്രദീപ്, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വംസെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എന്‍ജിനിയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന്‍, ചീഫ്എന്‍ജിനിയര്‍ വി. ശങ്കരന്‍പോറ്റി, ഡെപ്യുട്ടി ദേവസ്വം കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.