കേന്ദ്രത്തെ ജനങ്ങള്‍ക്ക് വിലയിരുത്താം

Monday 30 May 2016 10:07 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൗരന്മാരില്‍ നിന്നും അഭിപ്രായം തേടി പ്രധാനമന്ത്രി. കഴിഞ്ഞ രണ്ടുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണമികവും പ്രവര്‍ത്തനങ്ങളും വിലയിരുത്തി അഭിപ്രായം അറിയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. 'റേറ്റ് മൈ ഗവണ്‍മെന്റ്' സര്‍വ്വേയുടെ ഭാഗമായി  www.my-gov.in  എന്ന വെബ്‌സൈറ്റില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. സര്‍ക്കാരിന്റെ വികസന പദ്ധതികളെപ്പറ്റിയും ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാം. മികച്ച നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകും. സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിലെ ജനങ്ങളുടെ പങ്കാളിത്തമാണ് തന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ നവീകരണവും മെച്ചപ്പെടുത്തലുമാണ് ലക്ഷ്യമിടുന്നതെന്നും അതുവഴി ഭാരതത്തിന്റെ മുഖച്ഛായ മാറ്റാനാകുമെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഏറ്റവുമധികം ഉത്തരം നല്‍കുന്നവര്‍ക്ക് മോദിയുമായി അഭിമുഖവും പ്രധാനമന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്ന ഗവേണന്‍സ് ക്വിസ് പരിപാടിക്കും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ തുടക്കമിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.