പാനൂര്‍: മന്ത്രി കെ.കെ.ശൈലജയ്ക്ക് സ്വീകരണം നല്കുന്നതിനിടയില് കൊളവല്ലൂര്‍ എസ്ഐ.ഇകെ.ഷിജുവിനെ അക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊയിലൂരിലെ കുഞ്ഞിക്കണ്ണന് എന്ന വാളുകുഞ്ഞാണന് തുടങ്ങി 20പേര്‍ക്കെതിരെയാണ് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനു കേസെടുത്തത്. ചിറ്റാരിത്തോടില്‍ നടന്ന സ്വീകരണ പരിപാടിക്കിടയാണ് എസ്ഐയ്ക്ക് നേരെ അക്രമമുണ്ടായത്. പിക്കപ്പ് വാനില്‍ പ്രവര്‍ത്തകരെ കുത്തിനിറച്ചത് എസ്ഐ ചോദ്യംചെയ്തതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: