തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ നവീകരിച്ച മോര്‍ച്ചറിയുടെ ഉദ്ഘാടനം നാളെ ഉച്ചക്ക് 3 മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് എംപി നിര്‍വഹിക്കുമെന്ന് ദുബൈ കെഎംസിസി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ കെഎംസിസിയുടെ നേതൃത്വത്തില്‍ 16 ലക്ഷം രൂപ ചെലവഴിച്ചാണ് മോര്‍ച്ചറി നവീകരിച്ചിരിക്കുന്നത്. നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന് അധ്യക്ഷത വഹിക്കും. നിയുക്ത എംഎല്‍എ എ.എന്‍.ഷംസീര്‍ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ അഡ്വ.കെ.എ.ലത്തീഫ്, റഹദാദ് മൂഴിക്കര, റഫീഖ് കോറോത്ത്, എന്‍.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: