കേന്ദ്ര സഹായം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കും: കൃഷിമന്ത്രി

Monday 30 May 2016 10:27 pm IST

തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍  സസൂക്ഷമം നിരീക്ഷിക്കാന്‍ കൃഷി വകുപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി പിഎസ് സുനില്‍കുമാര്‍ അറിയിച്ചു. കേന്ദ്ര കൃഷി മന്ത്രാലയം കേരളത്തിന് നല്‍കിയ 100 കോടിയോളം രൂപ ഉപയോഗിക്കാതെ കിടക്കുന്ന എന്ന ജന്മഭൂമി വാര്‍ത്ത ഗൗരവമുള്ളതാണ്.  നിരവധി കടമ്പകള്‍ക്ക് ശേഷമാണ് കേന്ദ്രത്തില്‍ നിന്ന് പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നത്. ലഭിച്ച പണം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ല.  ഇതു സംബന്ധിച്ച ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തി. കേന്ദ്രം അനുവദിച്ച പദ്ധതികള്‍, നല്‍കിയ സഹായം, ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിണ്ടുണ്ട്.  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശക്തമായ സംവിധാനം ഉണ്ടാക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചു. വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ കേരളം നഷ്ടപ്പെടുത്തുന്ന എന്നത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. വന്‍കിട പദ്ധതികള്‍ക്കായി അനുവദിച്ച തുകയല്ല, പാവപ്പെട്ട കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും സഹായിക്കാനായി നല്‍കിയ പണവും ഉപയോഗിച്ചില്ല എന്നതിന് ന്യായീകരണമില്ല. ഇതിന് കാരക്കാരായവര്‍ക്കെതിരെ നടപടി എടുക്കകയാണ് വേണ്ടത്. കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.