പയ്യാവൂര്‍: സ്കൂള്‍ തുറക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വിധി തട്ടിയെടുത്ത പയ്യാവൂര്‍ തിരൂരിലെ സെന്റ് ആന്‍സ് ഇംഗ്ലിഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഓരിജ സലിജന്‍(13), സഹോദരന് സ്റ്റെഫാന്‍ സലിജന്‍(7), പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളായ അഖില്‍ ജോസ് (15), ആയോല്‍ ജോസ് (12), മാനിക് ബിനോയി (12) എന്നിവരാണ് ശനിയാഴ്ച്ച പയ്യാവൂര്‍ തിരൂര്‍ പുഴയില്‍ മുങ്ങിമരിച്ചത്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കൂട്ടുകാരോടൊപ്പം അക്ഷര മുറ്റത്തേക്ക് വരില്ല. അവസാനമായി അവരുടെ ചേതനയറ്റ കുരുന്നു ശരീരം പുത്തനുടുപ്പില് പൊതിഞ്ഞ് വിദ്യാലയാങ്കണത്തില്‍ എത്തിച്ചപ്പോള്‍ അവരറിഞ്ഞില്ല അവരുടെ കൂട്ടുകാര്‍ തങ്ങളെ നോക്കി വിതുമ്പുന്നത്. അവര്‍ സഹപാഠികളോട് യാത്ര പറഞ്ഞു. ഇനി തിരിച്ചു വരാത്തയാത്ര. അനന്തതയിലേക്കുള്ളയാത്ര. ഒരിക്കലും മടങ്ങിവരാത്തയാത്രയിലേക്കാണ് തങ്ങളുടെ കൂട്ടകാര് പോകുന്നത് എന്ന തിരിച്ചറിവോടെ അവര്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്കി. ഒപ്പം പ്രിയപ്പെട്ട അദ്ധ്യാപകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: