ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അധികാരമൊഴിഞ്ഞ് തല്‍സ്ഥാനം രാഹുല്‍ ഗാന്ധിയ്കും പ്രിയങ്ക വാദ്രയ്ക്കും കൈമാറണമെന്ന് പഞ്ചാബ്് കോണ്‍ഗ്രസ് നേതാവും അമൃതസര്‍ എംപിയുമായ ക്യാപ്ററന് അമരീന്ദര്‍ സിംഗ്. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലാണ് സോണിയയ്്ക്കെതിരെ അമരീന്ദര്‍ രംഗത്തെത്തിയത്.
സോണിയ നല്ല നേതാവാണ് പക്ഷെ ഇപ്പോള്‍ വയസ്സ് എഴുപതോളമായി. അതോടൊപ്പം അവര്‍ വളരെ ക്ഷീണിതയുമാണ്. യുവതലമുറ നേതൃനിരയിലേക്കുയര്‍ന്നു
വരേണ്ട സമയമാണിതെന്നും പഞ്ചാബ്് മുന്‍ മുഖ്യമന്ത്രിയും 2017ലെ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: