കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ ആശങ്കാജനകമായ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കേരളാകോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചെയര്മാന് പി.സി. തോമസ്. ഏറ്റവും പഴക്കമേറിയ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് ലോകനിലവാരത്തിലുള്ള ഡാം സുരക്ഷാ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക.
ഇതുസംബന്ധിച്ച് അഡ്വ. റെസല്ജോയ് കക്ഷിചേരുന്നതിനാണ് ആലോചിക്കുന്നത്. ഈ കേസില്‍ കേരളസര്‍ക്കാരും കക്ഷിചേരണമെന്ന് പി.സി. തോമസ് പറഞ്ഞു. ഇടതുപക്ഷവും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയും ഇതുവരെയെടുത്ത നിലപാടുകള്‍ക്കും നടത്തിയ സമരങ്ങള്‍ക്കും വിരുദ്ധമായി പിണറായിവിജയന് നടത്തിയ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിച്ചുണ്ട്.
തമിഴ്നാടുമായി ചര്‍ച്ചനടത്താന്‍ ശ്രമിക്കേണ്ടതിന് പകരം ഡാം സംബന്ധിച്ച തമിഴ്നാടിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും പി.സി. തോമസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: