നവാസ് ഷെരീഫിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Tuesday 31 May 2016 10:36 am IST

ന്യൂദല്‍ഹി: ഹൃദയ ശസ്ത്രക്രിയയ്് വിധേയനാകുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവാസ് ഷെരീഫ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മോദി ആശംസിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ലണ്ടനില്‍ നിന്നും ഷെരീഫ് തിങ്കളാഴ്ച മോദിയെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫിന് മോദി ആശംസകളള്‍ അറിയിച്ചത്. മോദി ആശംസകള്‍ അറിയിച്ച വിവരം വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസവും മോദി ഷെരീഫിന് ആശംസകള് അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ലണ്ടനില്‍ നിന്നും ഷെരീഫ് തിങ്കളാഴ്ച മോദിയെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫിന് മോദി ആശംസകളള്‍ അറിയിച്ചത്. മോദി ആശംസകള്‍ അറിയിച്ച വിവരം വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസവും മോദി ഷെരീഫിന് ആശംസകള് അറിയിച്ചിരുന്നു. പാക് വിദേശകാര്യമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കുന്ന പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മോദിയെ ഷെരീഫ് ഫോണില്‍ ബന്ധപ്പെട്ടുവെന്നും, അദ്ദേഹത്തിന്റെ ആശംസാ വാക്കുകള്‍ക്ക് ഷെരീഫ് നന്ദി രേഖപ്പെടുത്തിയെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി, എന്നിവരടക്കമുള്ള ലോക നേതാക്കളും ഷെരീഫിനു ആശംസകളറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.