ന്യൂദല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക രാജ്യങ്ങളില്‍ ഭാരതം കുതിക്കുന്നു. ചൈനയെ പിന്തള്ളിയാണ് ഭാരതം സാമ്പത്തിക മേഖലയില്‍ മുന്‍പന്തിയിലെത്തിയത്.
2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് ഭാരത്തിന്റെ മുന്നേറ്റം. കണക്കുകളനുസരിച്ച് സാമ്പത്തിക വളര്‍ച്ചയില്‍ 7.6 ശതമാനം വളര്‍ച്ചയാണ് ഭാരതം കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാറിന്റെ മികവിലാണ് ഭാരതത്തിന്റെ നേട്ടം.
ഉത്പാദനരംഗത്തെ പ്രവര്‍ത്തന മികവാണ് ഇതില്‍ പ്രധാനമായി എടുത്ത് പറയേണ്ടത്. 9.3 ശതമാനം വളര്‍ച്ച ഉത്പാദന രംഗത്ത് ഉണ്ടായതാണ് ഭാരതത്തിന്റെ നേട്ടത്തിന് നിദാനമായത്. കൃഷിയിടങ്ങളുടെ വളര്‍ച്ച 2.3 ശതമാനമായി വര്‍ധിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജിഡിപിയുടെ(ഗ്രോസ് ഡോമസ്റ്റിക്ക് പ്രോഡറ്റ്) ആകമാനമുള്ള കണക്കെടുത്താല്‍ 7.6 ശതമാനമെന്നത് ഏറ്റവും മികച്ച കുതിച്ചു കയറ്റമാണ്. മാര്‍ച്ച് വരെയുള്ള കണക്കുകളിലാണ് ഭാരതം അതിവേഗ ശക്തിയായി മാറുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 7.8 ശതമാനമായി ഇത് ഉയരുമെന്നും വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: