മാതാവിന്റെ ശരീരത്തിനുള്ളില്‍ വളരുമ്പോള്‍ തനിക്ക് വേണ്ടതെല്ലാം ലഭിച്ചിരുന്നു എന്ന അറിവ് ഇക്കാലത്ത് പലര്‍ക്കുമില്ല. ശാസ്ത്രം പഠിച്ചവര്‍ പോലും ഈ സത്യം ബോധപൂര്‍വം മറക്കുന്നു. ജനിക്കുമ്പോള്‍ തന്റെ മാതാവ് എന്ന വ്യക്തിയില്‍ തനിക്ക് ഭാവിയിലേക്ക് വേണ്ടിയിരുന്ന പോഷണവസ്തു ജഗദീശ്വരന് കരുതിവെച്ചിരുന്നു എന്ന സത്യം മക്കള്‍ മറക്കരുത്.
ആധ്യാത്മികവും ശാരീരികവും മാനസികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട ശക്തി ജഗദീശ്വരന് നമുക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിന് മാതാവിലൂടെ പകര്‍ന്ന് നല്കുന്ന ആ കഴിവുകള്‍ പിന്നീട് പ്രകൃതിയിലൂടെ നമ്മിലെത്തുന്നു..
അനന്തമായ ആ ശക്തിസ്രോതസ്സില്നിന്ന് ഈ കഴിവുകള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും എന്നാണ് മക്കള്‍ പഠിക്കേണ്ടത്. അതിനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ ഈശ്വരാനുഗ്രഹംവര്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: