പ്രഭാതത്തില്‍ ഉണരുക ഭൂമിയെ വണങ്ങി
നല്ല ചിന്തകളോടെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തുക.
പൂജാമുറിയിലിരുന്ന് പത്തുമിനിറ്റെങ്കിലും നാമംചൊല്ലി പ്രാണായാമവും സൂര്യനമസ്കാരവും ചെയ്യണം.
റെക്കോഡിലൂടെയാണെങ്കിലും മന്ത്രഗീതാലാപനങ്ങള്വഴി വീടിനെ ചൈതന്യവത്താക്കണം.
പ്രാര്‍ത്ഥിച്ചതിനുശേഷം സാവധാനത്തില്‍ ഭക്ഷണം കഴിക്കണം. മത്സ്യമാംസാദികള്‍ ഒഴിവാക്കുക.
നല്ലതു കാണുവാനും കേള്‍ക്കുവാനും ചിന്തിക്കുവാനും ചെവിയും കണ്ണും നാക്കും മനസ്സും ഉപയോഗിക്കണം.
നമ്മുടെ സമ്പത്ത് ഊര്‍ജ്ജം സമയം ഇവയുടെ മൂന്ന് ശതമാനം വീതെമെങ്കിലും സനാതന ധര്‍മ്മത്തിന്റെ പഠനത്തിനും പ്രചരണത്തിനും വിനിയോഗിക്കണം.
കഴിഞ്ഞ തലമുറകള്‍ നമ്മെ ഏല്‍പ്പിച്ച ധാര്‍മിക മൂല്യങ്ങള്‍ അടുത്തതലമുറയ്ക്ക് കൈമാറുവാന്‍ നമ്മളും കുടുംബാംഗങ്ങളും യത്നിക്കണം.
ജീവിതാന്ത്യംവരെ മാതാപിതാക്കളെ ശുശ്രൂഷിക്കണം. അവരുടെ അനുഗ്രഹമാണ് ജീവിതത്തില ഏറ്റവും വലിയ അനുഗ്രഹമെന്നറിയണം.
നാം കൊടുത്തതേ നമുക്ക് കിട്ടൂ.
വ്യക്തി കുടുംബം സമൂഹം രാഷ്ട്രം ഇവയ്ക്ക് ശാശ്വതനന്മയുണ്ടാക്കുന്ന കര്‍മ്മങ്ങളനുഷ്ഠിച്ച് മൂല്യാധിഷ്ഠിത ജീവിതം നാം നയിക്കണം.
ഭാരതത്തിന്റെ പൈതൃക നന്മകള് തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി പ്രചരിപ്പിക്കണം. വളരുന്ന തലമുറയിലെത്തിച്ച് അവരെ ആത്മാഭിമാനികളാക്കണം.
ഈ പുണ്യ ഭൂമിയില്‍ ജഗദീശന് നല്കിയ ജന്മം, ഓരോനിമിഷവും സംതൃപിയോടെ നന്മകള് വിതച്ചുകൊണ്ട് ജീവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: