കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Tuesday 31 May 2016 8:33 pm IST

ആലപ്പുഴ: കയര്‍ വികസന വകുപ്പ് സംസ്ഥാനതലത്തിലും പ്രോജക്ട് തലത്തിലും ഏര്‍പ്പെടുത്തിയ 2015-16 വര്‍ഷത്തേക്കുള്ള കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സഹകരണ സംഘങ്ങള്‍, കയറ്റുമതിക്കാര്‍, ചെറുകിട ഉല്‍പ്പാദകര്‍, ദീര്‍ഘകാല അനുഭവ സമ്പത്തിനും സംഭാവനകള്‍ക്കും, നല്ല ഡിസൈനും ഗവേഷണ കണ്ടെത്തലും തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. കയര്‍മേഖലയിലെ ദീര്‍ഘകാല അനുഭവസമ്പത്തും സമഗ്ര സംഭാവനകളും അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സംഘടനകളുടെ നാമനിര്‍ദ്ദേശം വഴിയാണ് സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കയര്‍ സര്‍ക്കിള്‍ ഓഫീസുമായോ കയര്‍ പ്രോജക്ട് ഓഫീസുമായോ കയര്‍ വികസന ഡയറക്ടറേറ്റുമായോ ബന്ധപ്പെടണം. അപേക്ഷകള്‍ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. സര്‍ക്കാര്‍ ഉത്തരവും അപേക്ഷാ ഫോറവും കയര്‍ വികസന ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റായ www.coir.kerala.gov.in ല്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.