ഋഷിരാജ്‌സിങ് ബിഎസ്എഫ് എഡിജിപി

Tuesday 31 May 2016 8:37 pm IST

ന്യൂദല്‍ഹി: കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ്‌സിങ്ങിനെ അതിര്‍ത്തിരക്ഷാസേനയില്‍ എഡിജിപിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നാലുവര്‍ഷത്തേക്കാണ് ഈ നിയമനം. എന്നാല്‍ അപേക്ഷ നല്‍കിയത് സിബിഐയിലേക്കാണെന്നും പുതിയ ചുമതല സംബന്ധിച്ച തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും ഋഷിരാജ് സിങ് അറിയിച്ചു. അശോക് ലവാസയെ കേന്ദ്ര ധനകാര്യസെക്രട്ടറിയായി നിയമിക്കാനും കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യസമിതി തീരുമാനിച്ചിട്ടുണ്ട്. 1980 ബാച്ചിലെ ഹരിയാന കേഡറില്‍പ്പെട്ട ഐഎഎസ് ഉദ്യേഗസ്ഥനായ അശോക് ലവാസ കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മുന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി. എസ്. ബസ്സിയെ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനായും നിയമിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.